ലൂത്ര സഹോദരന്മാർ

 
India

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർക്കെതിരേ ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി

അപകടമുണ്ടായതിനു പിന്നാലെ സൗരഭ് ലൂത്രയും സഹോദരൻ ഗൗരവ് ലൂത്രയും തായ്‌ലന്‍റിലേക്ക് കടന്നിരുന്നു

Aswin AM

ന‍്യൂഡൽഹി: ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് 25 പേർ മരിക്കാനിടയായ സംഭവത്തിൽ ഉടമകളായ ലൂത്ര സഹോദരന്മാർക്കെതിരേ ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി.

അപകടമുണ്ടായതിനു പിന്നാലെ സൗരഭ് ലൂത്രയും സഹോദരൻ ഗൗരവ് ലൂത്രയും തായ്‌ലന്‍റിലേക്ക് കടന്നിരുന്നു. നൈറ്റ് ക്ലബ് മാനേജർ ഉൾപ്പടെ നാലു ക്ലബ് ജീവനക്കാരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്. അടുക്കളയിലെ ഗ‍്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.

'ബോളിവുഡ് ബാംഗർ നൈറ്റ്' എന്ന് പേരിട്ടിരുന്ന പരിപാടിയിൽ വിദേശികൾ ഉൾപ്പടെ 100ലധികം പേർ പങ്കെടുത്തിരുന്നു. സംഭവത്തിൽ മുഖ‍്യമന്ത്രി പ്രമോദ് സാവന്ത് ജുഡീഷ‍്യൽ അന്വേഷണം പ്രഖ‍്യാപിച്ചിരുന്നു.

സ്ത്രീവിരുദ്ധ പരാമർശം: ഉദയനിധിക്ക് വൻ വരവേൽപ്പ്, ദുർബലനായ പുരുഷനെന്ന് ഖുശ്ബു

''ഇത്രയും പാർട്ടികളുണ്ടായിട്ടും ദുരിതം മാറുന്നില്ലെങ്കിൽ പുതിയ പാർട്ടിയല്ല പരിഹാരം'', തെരഞ്ഞെടുപ്പിലേക്കില്ലെന്ന് സിജെപി

മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

'ആശുപത്രിയാക്കാൻ കൊള്ളില്ല, ഹോട്ടലാക്കാൻ കൊള്ളാം'; പത്തനാപുരം താലൂക്ക് ആശുപത്രി നിർമാണത്തിനെതിരേ മന്ത്രി കെ. മുരളീധരൻ

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി