ടൈഗർ‌ ഷ്രോഫ്

 
India

നടൻ ടൈഗർ‌ ഷ്രോഫിനെതിരായ ആക്രമണം; പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെടുത്തു, 2 പേർ കസ്റ്റഡിയിൽ

സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്ധേരി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയത്

Aswin AM

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരായ ആക്രമണവുമായി ബന്ധമുള്ള രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ സഞ്ചരിച്ച വാഹനവും മുംബൈ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്ധേരി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയത്. പ്രതികൾ ബൈക്ക് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച ശേഷം ട്രെയിനിൽ കയറി രക്ഷപ്പെട്ടതായാണ് വിവരം.

ഇവിടത്തെ സിസിടിവി ദൃശ‍്യങ്ങൾ പൊലീസ് ഇപ്പോൾ പരിശോധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം 8 മണിയോടെയാണ് ടൈഗർ ഷ്രോഫിനെതിരേ ആക്രമണമുണ്ടായത്. പുഷ്പ പാർക്കിൽ നിന്നും ഫുട്ബോൾ കളിച്ച ശേഷം മടങ്ങുകയായിരുന്നു താരം. ആക്രമണത്തിൽ നടന്‍റെ ഡ്രൈവർക്ക് പരുക്കേറ്റിരുന്നു.

സംഭവത്തിനു പിന്നാലെ ലോറൻസ് ബിഷ്ണോയി സംഘം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സൽമാൻ ഖാനൊപ്പം സിനിമാമേഖലയിലുള്ളവർ പ്രവർത്തിച്ചാൽ അവരായിരിക്കും അടുത്ത ഇരകളെന്ന് ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.