മണിപ്പൂരില്‍ വീടിന് നേരെ ബോംബേറ്; അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ആറു മാസം പ്രായമുള്ള കുഞ്ഞും അഞ്ചു വയസുകാരനും മരിച്ചു

 
India

മണിപ്പൂരില്‍ വീടിന് നേരെ ബോംബേറ്; അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ആറു മാസം പ്രായമുള്ള കുഞ്ഞും അഞ്ചു വയസുകാരനും മരിച്ചു

ഗുരുതരമായി പരുക്കേറ്റ കുട്ടികളുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്

Namitha Mohanan

ഇംഫാൽ: മണിപ്പൂരില്‍ ചൊവ്വാഴ്ച്ച പുലർച്ചെ വീടിന് നേരെയുണ്ടായ ബോംബേറിൽ 2 കുട്ടികള്‍ കൊല്ലപ്പെട്ടു. വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന അഞ്ച് വയസുള്ള ആൺകുട്ടിയും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ കുട്ടികളുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ് ട്രോങ്ലാവോബിയിലെ ജനവാസ മേഖലയിലേക്കാണ് പുലർച്ചെ ബോംബേറുണ്ടായത്.

ഇവിടെ നേരത്തെയും സമാനമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 മുതല്‍ മണിപ്പൂരില്‍ നിലനില്‍ക്കുന്ന വംശീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

"UDF സർ‌ക്കാരിനെ വിമർശിക്കാനില്ല, വൈദ്യുത പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്": സുരേഷ് ഗോപി

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ