passport seva kendra pune

 
India

പുനെയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന് നേരെ ബോംബ് ഭീഷണി; പരിസരം ഒഴിപ്പിച്ചു

സിസിടിവി ദൃശ‍്യങ്ങളും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ‍്യോഗസ്ഥർ

Aswin AM

പുനെ: പുനെയിലെ ബാനർ പ്രദേശത്തുള്ള പാസ്പോർട്ട് സേവാ കേന്ദ്രത്തിനു നേരെ ബോംബ് ഭീഷണി. ഇമെയിൽ മുഖേനെയാണ് ബോംബ് ഭീഷണിയെത്തിയത്.

‌കഴിഞ്ഞ 8 ദിവസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് വ‍്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ഭീഷണിയെത്തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തി മുൻകരുതൽ എന്ന നിലയ്ക്ക് പരിസരം ഒഴിപ്പിച്ചു.

പരിസരത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. സിസിടിവി ദൃശ‍്യങ്ങളും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ‍്യോഗസ്ഥർ. ഇതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ‍്യക്തമാക്കി.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം