കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

 
India

അതിർത്തി സുരക്ഷ; അമിത് ഷായുടെ മൂന്ന് ദിവസത്തെ ബംഗാൾ സന്ദർശനം വ്യാഴാഴ്ച മുതൽ

ചെന്നൈയിൽ നിന്ന് രാത്രി എട്ടിന് ബാഗ്ഡോഗ്ര വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ അവിടെനിന്ന് സുക്നയിലേക്ക് പോകും

Sarath Nath MS

കൊൽക്കത്ത: അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനം വ്യാഴാഴ്ച ആരംഭിക്കും. ചെന്നൈയിൽ നിന്ന് രാത്രി എട്ടിന് ബാഗ്ഡോഗ്ര വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ അവിടെനിന്ന് സുക്നയിലേക്ക് പോകും.

വെള്ളിയാഴ്ച സിലിഗുരിയിലെ എസ്എസ്ബി ഫ്രോണ്ടിയർ ആസ്ഥാനത്തെത്തുന്ന അമിത് ഷാ വിവിധ അതിർത്തി സുരക്ഷാ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങുകളിൽ പങ്കെടുക്കും. തുടർന്ന് എസ്എസ്ബി ഉദ്യോഗസ്ഥരുമായി സംവദിക്കും. പരിപാടികൾക്കുശേഷം ശനിയാഴ്ച ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് മടങ്ങും.

ജൂലൈയിൽ അമിത് ഷാ ബംഗാൾ സന്ദർശിച്ച് ബിഎസ്എഫ് ഔട്ട്‌പോസ്റ്റ് പരിശോധിക്കുകയും അതിർത്തി സുരക്ഷാ സേനയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപാണ് പുതിയ സന്ദർശനം.

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുമായി അമിത് ഷായുടെ കൂടിക്കാഴ്ച വ്യാഴാഴ്ച

ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമില്ല; എല്ലാവർക്കും ഒരേ നടപടി: രമേശ് ചെന്നിത്തല

കാർ കിണറ്റിൽ വീണ് ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു

നായാട്ടുകാരുടെ മരണത്തിൽ സംഘർഷം രൂക്ഷമാകുന്നു; കർണാടകത്തിൽ അജ്ഞാതർ വനത്തിന് തീയിട്ടു

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച