വിമാനത്തിൽ കയറാനായി നടന്ന അബുദാബി കിരീടാവകാശി തിരിച്ചെത്തി ഇന്ത്യൻ ഡ്രൈവർക്ക് നന്ദി പറഞ്ഞു | Viral video

 
India

വിമാനത്തിൽ കയറാനായി നടന്ന അബുദാബി കിരീടാവകാശി തിരിച്ചെത്തി ഇന്ത്യൻ ഡ്രൈവർക്ക് നന്ദി പറഞ്ഞു | Viral video

സെപ്റ്റംബർ 12,13 തീയതികളിലാണ് ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തിയത്

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വിമാനത്താവളത്തിലെത്തിയ അദ്ദേഹം വിമാനത്തിൽ ക‍യറാനായി പോയ ശേഷം തിരിച്ചുവന്ന് തന്നെ എവിടെയെത്തിച്ച ഇന്ത്യൻ കാർ‌ ഡ്രൈവർക്ക് കൈകൊടുത്ത് നന്ദി പറയുന്ന് വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. അദ്ദേഹത്തിന്‍റെ പെരുമാറ്റത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സെപ്റ്റംബർ 12,13 തീയതികളിലാണ് ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ ഇന്ത്യയിലെത്തിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണു കിരീടാവകാശി ഉച്ചകോടിയിൽ പങ്കെടുത്തത്.

ഞായറാഴ്ച രാത്രി തിരികെ പോകാനായി വിമാനത്താവളത്തിലെത്തിയ അദ്ദേഹം പ്രതിനിധികളോടെല്ലാം യാത്രപറഞ്ഞ് വിമാനത്തിൽ കയറാനായി പോവുകയായിരുന്നു. അപ്പോഴാണ് തന്നെ ഇവിടെയെത്തിച്ച ഡ്രൈവറോട് യാത്ര പറഞ്ഞില്ലെന്ന് മനസിലാക്കിയ അദ്ദേഹം തിരിച്ച് വന്ന് ഡ്രൈവർക്ക് കൈകൊടുക്കുകയും യാത്ര പറയുകയുമായിരുന്നു. ശേഷം അദ്ദേഹം മടങ്ങി.

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

വനിതാ പൊലീസിനെ ആക്രമിച്ചു; പീഡനകേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്

ബിരിയാണി പാചകം ചെയ്യുന്ന ഗണപതിയുടെ ചിത്രം പരസ്യത്തിൽ; ഹോട്ടൽ ഉടമ അറസ്റ്റിൽ

അപൂർവ രോഗത്തെ അതിജീവിച്ച് വികാരനിർഭരമായ തിരിച്ചുവരവുമായി ടൈറ്റാനിക് ഗായിക സെലിൻ ഡിയോൺ