പ്രതീകാത്മക ചിത്രം

 
India

നിർമാണം പൂർത്തിയായിട്ട് മൂന്ന് വർഷം മാത്രം; മഹാരാഷ്ട്രയിൽ ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്ത പാലം തകർന്നു

2023 ഓഗസ്റ്റ് 15ന് അന്നത്തെ ഉപമുഖ്യമന്ത്രിയും ഗഡ്ചിറോളി ജില്ലയുടെ ചുമതലയുമുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്നാവിസാണ് പാലം ഉദ്ഘാടനം ചെയ്തത്

Sarath Nath MS

ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ മൂന്ന് വർഷം മുൻപ് നിർമിച്ച പാലം തകർന്നു. ഇതേ തുടർന്ന് മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിയിലെ നിരവധി ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം നിലച്ചു.

ബന്ദിയ നദിക്ക് കുറുകെ നിർമിച്ച 105 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള കോത്തി-കൊറാനർ പാലത്തിന്‍റെ മധ്യഭാഗമാണ് ഇടിഞ്ഞുവീണത്. 2023 ഓഗസ്റ്റ് 15ന് അന്നത്തെ ഉപമുഖ്യമന്ത്രിയും ഗഡ്ചിറോളി ജില്ലയുടെ ചുമതലയുമുണ്ടായിരുന്ന ദേവേന്ദ്ര ഫഡ്നാവിസാണ് പാലം ഉദ്ഘാടനം ചെയ്തത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരേ നടപടി എടുക്കണമെന്ന് കോൺഗ്രസും എൻസിപിയും ആവശ്യപ്പെട്ടു.

മൂന്ന് വർഷത്തിനുള്ളിൽ പാലം തകർന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ജില്ലാ കലക്റ്റർ അവിശാന്ത് പാണ്ഡ പറഞ്ഞു. ഉടൻ സാങ്കേതിക അന്വേഷണം നടത്താൻ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർക്ക് നിർദേശം നൽകിയതായും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്