.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
BSP has demanded Mayawati nomination as the prime ministerial candidate in the 2024 Lok Sabha elections 
India

'ഇന്ത്യ' മുന്നണിയിൽ ചേരണമെങ്കിൽ മായവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണം'

സമാജ്വാദി പാർട്ടിയുമായി ഭിന്നതകളുണ്ടെന്ന വാദത്തേയും എംപി നിരാകരിച്ചു

MV Desk

ന്യൂഡൽഹി: ഇന്ത്യ മുന്നണിയൽ ചേരണമെങ്കിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്ന് ബിഎസ്പി എംപി മലൂക്ക് നഗർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമത ബാനർജിയും അരവിന്ദ് കെജ്രിവാളും നിർദേശിച്ചതിനു പിന്നാലെയാണ് പുതിയ ആവശ്യവുമായി ബിഎസ്പി രംഗത്തെത്തിയത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ദളിത് വിഭാഗത്തിൽപ്പെട്ട ആളെയാണ് വേണ്ടെതെങ്കിൽ മായാവതിയെക്കാൾ മികച്ച മറ്റൊരു നേതാവില്ല. തങ്ങളുടെ വ്യവസ്ഥകൾ കോൺഗ്രസ് അംഗീകരിച്ചാൽ മായാവതി തീർച്ചയായും അനുകൂല മനോഭാവത്തോടെ ചിന്തിക്കുമെന്നും, തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുത്തതിന് മായാവതിയോട് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമാജ്വാദി പാർട്ടിയുമായി ഭിന്നതകളുണ്ടെന്ന വാദത്തേയും എംപി നിരാകരിച്ചു. സമാജ്വാദി പാർട്ടിയെ ഉൾക്കൊള്ളാത്തതിൽ യാദവ സമുദായം കോൺഗ്രസിനോട് അതൃപ്തരായതിനാലാണ് മധ്യപ്രദേശിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചത്. സമാജ്വാദി പാർട്ടിയുമായി തങ്ങൾക്ക് ഒരു ഭിന്നതയുമില്ല. രാഷ്ട്രീയെ ഒരു ധാരണയുടെ കളിയാണെന്നും മലൂക്ക് നഗർ പറഞ്ഞു.

ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ കാൽ മുറിച്ചു മാറ്റി, കോമയിൽ?

രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു; പവൻ വിലയിൽ 720 രൂപയുടെ കുറവ്

രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചു; ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഹർജിയുമായി സൺ നെറ്റ്‌വർക്ക്

"ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല, കണ്ണൂർ എന്‍റെ ഹൃദയ രക്തം"; വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ശബരിമല സ്വർണക്കൊള്ള: പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയിട്ടില്ലെന്ന് എ. പത്മകുമാർ, വിശദീകരണം നൽകി