അത്ഭുതം !! അയോധ്യയിൽ എട്ട് കാലുള്ള കിടാവിന് ജന്മം നൽകി എരുമ  
India

അത്ഭുതം !! അയോധ്യയിൽ എട്ട് കാലുള്ള കിടാവിന് ജന്മം നൽകി എരുമ

ഒരൊറ്റ ശരീരവും ഒരു തലയും എട്ട് കാലുകളുമാണുളളത്. കിടാവിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിരിക്കുകയാണ് ഇപ്പോൾ.

ഉത്തർപ്രദേശ്: അയോധ്യയിലെ സദർ തഹ്‌സിലിലെ മോഡ്ര കർമ്മ ചൗരാഹ ഗ്രാമത്തിലെ കർഷകന്‍റെ എരുമ എട്ട് കാലുകളുള്ള കിടാവിന് ജന്മം നൽകി. ഇത് അത്യപൂർവവും കൗതുകം ഉയർത്തുന്നതുമാണ്. കിടാവിനെ നേരിട്ട് കാണുവാനായി ആളുകൾ കർഷകന്‍റെ വീട്ടിലേക്ക് തടിച്ചുകൂടുകയാണ്.

കുഞ്ഞിന് ഒരൊറ്റ ശരീരവും ഒരു തലയും എട്ട് കാലുകളുമാണുളളത്. കിടാവിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായിരിക്കുകയാണ് ഇപ്പോൾ. ഇത് ജനങ്ങളിൽ വളരെ കൗതുകമുണർത്തുകയും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ കർഷകന്‍റെ വീട് സന്ദർശിക്കാൻ നയിക്കുകയും ചെയ്തു.

വെറ്ററിനറി ഡോക്ടറായ ഡോ. രാം കിഷോർ യാദവിന്‍റെ മേൽനോട്ടത്തിലാണ് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ അസാധാരണമായ ശരീരഘടന കാരണം അത് ആണാണോ പെണ്ണാണോ എന്ന് നിർണയിക്കാൻ ബുദ്ധിമുട്ടാണെന്നും ഡോ. ​​യാദവ് കുറിച്ചു. ഇത്തരം പ്രസവങ്ങൾ അപൂർവമാണെങ്കിലും ഇന്ത്യയിൽ കേട്ടുകേൾവി പോലുമില്ല. അധിക അവയവങ്ങളോ മറ്റ് അസാധാരണമായ ശാരീരിക സ്വഭാവങ്ങളോ ഉള്ള മൃഗങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നിരുന്നാലും അത്തരം കേസുകൾ വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു.

ഇത്തരം ശാരീരിക അസ്വാഭാവികതകളോടെ ജനിക്കുന്ന കുട്ടികൾക്ക് പലപ്പോഴും ആരോഗ്യപരമായ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന അവസ്ഥയുണ്ട്. അവയ്ക്ക് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. ഈ മൃഗങ്ങൾക്ക് അവയുടെ അധിക അവയവങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഉണ്ടാകാം. അതിനാൽ തന്നെ അവ ദീർഘകാലം ജീവിക്കുന്നതിൽ ബുദ്ധിമുട്ടായിരിക്കുമെന്നും ഡോ. രാം കിഷോർ യാദവ് അറിയിച്ചു.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ