‘ബുർഖാ നൃത്ത’ വീഡിയോ; യുപിയിൽ സ്കൂൾ അടച്ചുപൂട്ടി

 
India

‘ബുർഖാ നൃത്ത’ വീഡിയോ; യുപിയിൽ സ്കൂൾ അടച്ചുപൂട്ടി

സ്കൂൾ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനേജരുടെയും പ്രിൻസിപ്പലിന്‍റെയും ഓഫീസുകളും പ്രധാന കവാടവും പൂട്ടി സീൽ ചെയ്തു

Sarath Nath MS

ഗോണ്ട: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഹിന്ദു വിദ്യാർഥിനികൾ ബുർഖ ധരിച്ച് നൃത്തം ചെയ്തുവെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സ്വകാര്യ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടി. സർക്കാരിന്‍റെ അംഗീകാരമില്ലാതെയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.

ബഭൻജോട്ട് മേഖലയിലെ ഔസാനി ബുസുർഗ് പ്രദേശത്തുള്ള സ്കൂളിനെതിരെയാണ് നടപടി. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ അമിത് കുമാർ സിങ്ങിന്‍റെ നിർദ്ദേശപ്രകാരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ റിയാസ് അഹമ്മദ് സ്കൂളിൽ എത്തി പരിശോധന നടത്തി.

സ്കൂൾ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനേജരുടെയും പ്രിൻസിപ്പലിന്‍റെയും ഓഫീസുകളും പ്രധാന കവാടവും പൂട്ടി സീൽ ചെയ്തു. അംഗീകാരമില്ലാത്ത സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളെ സമീപത്തെ സർക്കാർ സ്കൂളുകളിലോ മറ്റ് അംഗീകൃത സ്കൂളുകളിലോ പ്രവേശിപ്പിക്കാൻ അധികൃതർ നിർദേശം നൽകി.

മുല്ലപെരിയാർ കേസിൽ സ്പെഷ്യൽ കൗൺസിലിനെ കേരളം നിയമിച്ചു

ലഹരിക്കെതിരേ വ്യാപക പ്രചാരണം; പിന്നാലെ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ; തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി വിജയ്

പാലാ നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ബുധനാഴ്ച

കോൽക്കത്ത‍യിൽ എസി പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു; 9 മരണം, നിരവധി പേർക്ക് പരുക്ക്