തമിഴ്നാട്ടിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്  
India

തമിഴ്നാട്ടിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്

Aswin AM

‌ചെന്നൈ: തമിഴ്നാട്ടിലെ റാണിപ്പെട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ അടക്കമുള്ള നാലുപേരാണ് അപകടത്തിൽ മരിച്ചത്. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്.

മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മേൽമരുവത്തൂർ ക്ഷേത്ര ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി