മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 3 മലയാളികള്‍ അടക്കം 4 മരണം

 
India

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 3 മലയാളികള്‍ അടക്കം 4 മരണം

കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസാണ് പുലർച്ചെ 4 മണിയോടെ അപകടത്തിൽപെട്ടത്

Namitha Mohanan

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ അടക്കം നാലുപേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസാണ് പുലർച്ചെ 4 മണിയോടെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്തിൽ വച്ച് അപകടത്തില്‍ പെട്ടത്.

ബസ് ഡ്രൈവര്‍ മൈസൂരു സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളി സുഹൈല്‍, കോഴിക്കോട് മാങ്കാവ് സ്വദേശി സജേഷ്, ബേപ്പൂര്‍ സ്വദേശി അഫ്താബ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ എട്ടു പേരുടെ പരുക്ക് സാരമുള്ളതാണ്.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ഇരു വാഹനങ്ങളും. ലോറി പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചതാണ് അപകടകാരണമെന്നാണ് സൂചന.