ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ ബസ് ട്രക്കിലിടിച്ച് അപകടം; 7 പേർ മരിച്ചു, 22 പേർക്ക് പരുക്ക്

 
India

ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ ബസ് ട്രക്കിലിടിച്ചു; 7 പേർ മരിച്ചു, 22 പേർക്ക് പരുക്ക്

ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് ട്രക്കിൽ ഇടിച്ചതോടെ ഇരുവാഹനങ്ങൾക്കും തീപിടിച്ചു

Namitha Mohanan

ന്യൂഡൽഹി: ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 7 മരണം. 22 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് ട്രക്കിൽ ഇടിച്ചത്. പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു.

ബസിന്‍റെ മുകളിലെ ബർത്തുകളിലെ യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. പൊള്ളലേറ്റാണ് അഞ്ച് യാത്രക്കാർ മരിച്ചതെന്നും മറ്റ് 2 പേർ തലയ്ക്ക് ഗുരുതര പരുക്കേറ്റാണ് മരിച്ചതെന്നുമാണ് വിവരം.

പരുക്കേറ്റവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ബസ് അമിത വേഗത്തിലായിരുന്നെന്നും ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

സിഖ് വിരുദ്ധ കലാപക്കേസിൽ പ്രതിയായ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു

ലൈംഗികാതിക്രമക്കേസിലെ ശിക്ഷ; സുപ്രീം കോടതിയെ സമീപിച്ച് തരുണ്‍ തേജ്പാൽ

‘മന്ത്രിമാരുടെ നായ്ക്കൾക്ക് പോലും മെച്ചപ്പെട്ട സൗകര്യം’; സർക്കാർ സ്കൂളുകളുടെ അവസ്ഥയിൽ വിമർശനവുമായി അഭിജീത് ദിപ്കെ

എംഎ എൻജിനിയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ; അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്‍റെ രേഖകൾ ലഭിക്കുമെന്ന് കെ.ടി. ജലീൽ