ബൈജു രവീന്ദ്രൻ 
India

ബൈജൂസിന്‍റെ ഓഫിസുകൾ പൂട്ടുന്നു; 14,000 ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശം

കുറച്ചു മാസങ്ങളായി ലീസ് കരാർ പുതുക്കുന്നില്ലെന്നും ഓഫിസുകൾ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു

Namitha Mohanan

ബംഗളൂരു: എജ്യു-ടെക് സ്ഥാപനമായ ബൈജൂസിന്‍റെ ഓഫിസുകൾ പൂട്ടുന്നു. പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ബംഗളൂരു ആസ്ഥാനം ഒഴികെയുള്ള ഓഫിസുകൾ പൂട്ടുന്നത്. കമ്പനിയിലെ 14,000 ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ആസ്ഥാന ഓഫിസിലെ ജീവനക്കാരും ബൈജൂസ് ട്യൂഷൻ സെന്‍ററുകളിലെ മുന്നൂറോളം ജീവനക്കാരും ഒഴികെ മറ്റെല്ലാവരും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും.

കുറച്ചു മാസങ്ങളായി ലീസ് കരാർ പുതുക്കുന്നില്ലെന്നും ഓഫിസുകൾ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫീസുകളാണ് പൂട്ടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കമ്പനിയിൽ ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹന്‍റെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് ഈ മാറ്റം.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു