India

കയർ പൊട്ടിച്ച് ഓടാന്‍ ശ്രമം; പിടിക്കാനെത്തിയ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു; ഒടുവിൽ...

മൃഗത്തെ കെട്ടിയിട്ട് അടിച്ചു കൊല്ലുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Ardra Gopakumar

രാജസ്ഥാന്‍: ബിക്കാനീറിൽ അക്രമാസക്തമായി തല കടിച്ചെടുത്ത് ഉടമയെ കൊലപ്പെടുത്തിയ ഒട്ടകത്തെ നാട്ടുകാർ ചേർന്ന തല്ലിക്കൊന്നു.

ബിക്കാനീർ ജില്ലയിലെ പിഞ്ചു എന്ന മേഖലയിലാണ് സംഭവം. മരത്തിൽ കെട്ടിയിട്ട ഒട്ടകത്തെ നാട്ടുക്കാർ ചേർന്ന് തല്ലിക്കൊന്നു. മൃഗത്തെ കെട്ടിയിട്ട് അടിച്ചു കൊല്ലുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഗ്രാമത്തിലെ ഒരു കുടുലിനടുത്തായി ഒട്ടകത്തെ കെട്ടിയിട്ടിരുന്നു. എന്നാൽ ഇതേസമയം മറ്റൊരു ഒട്ടകം ആ വഴി കടന്നുപോയി. അതിന്‍റെ അരുകിലേക്ക് പോകാന്‍ കയർ പൊട്ടിച്ച് ഓടാന്‍ ശ്രമിച്ച ഒട്ടകത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയെ ആക്രമിക്കുകയായിരുന്നു ഉടമയെ കൊന്നതെന്ന് പെലീസ് പറയുന്നു. 

അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രിക്കാന്‍ കടിഞ്ഞാൺ പിടിച്ചുവലിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമ സോഹന്‍ റാം നായക്കിനെ നിലത്തേക്ക് ആദ്യം വലിച്ചെറിഞ്ഞു. തുടർന്ന് കഴുത്തിൽ കടിച്ചു പിടിച്ച് മുകളിലേക്ക് ഉയർത്തിയ ശേഷം വീണ്ടും നിലത്തേയ്ക്ക് എറിഞ്ഞു. തുടർന്ന വേർപ്പെട്ട് വന്ന ഉടമയുടെ കഴുത്ത് ഒട്ടകം ചവച്ചരച്ചതായും പൊലീസ് പറയുന്നു. 

ഉടനെ തന്നെ ഉടമയുടെ ബന്ധുക്കൾ ഒട്ടകത്തെ നിയന്ത്രിച്ച് മരത്തിൽ കെട്ടിയിട്ടു. എന്നിട്ടും നിലയ്ക്ക് നിക്കാതെ വന്നതോടെ നിയന്ത്രിക്കാനായി വടി ഉപയോഗിച്ച് ബന്ധുക്കൾ അടിക്കാന്‍ തുടങ്ങി. ശേഷം അടിയുടെ ആഘാതത്തിൽ ഒട്ടകം ചത്തുപോവുകയായും പൊലീസ് പറയുന്നു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video