ഒഡീശ തീരത്ത് മുങ്ങിയ ചരക്ക് കപ്പലിൽ 24 ജീവനക്കാർ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 

file image

India

ഒഡീശ തീരത്ത് മുങ്ങിയ ചരക്ക് കപ്പലിൽ 24 ജീവനക്കാർ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീശ തീരത്തു നിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചായിരുന്നു അപകടം

Namitha Mohanan

ഭുവനേശ്വര്‍: ഒഡീശ തീരത്തിന് സമീപം പാനമ പതാക വഹിക്കുന്ന ചരക്കുകപ്പല്‍ മുങ്ങി. ഒഡീശയിലെ പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റി പുറപ്പെട്ട എംവി ഓഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഒഡീശ തീരത്തു നിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചായിരുന്നു അപകടം.

കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ല്‍ 20 പേര്‍ ചൈനീസ് പൗരന്‍മാരാണ്. മൂന്ന് പേര്‍ മ്യാന്‍മര്‍ പൗരന്മാരും ഒരു ബംഗ്ലദേശിയും ഉള്‍പ്പെടുന്നു.

3 പേരെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നാവികസേനയും അടക്കം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

'യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ'; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി താരതമ‍്യം ചെയ്ത് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടു

മൂന്ന് മാസം ഗർഭിണിയായ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയിൽ

"ദേവന് ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാനില്ല"; എല്ലാവരും ടിവികെയിൽ ചേരണമെന്ന് നടി പ്രിയങ്ക

ബെയ്ജിങ് സന്ദർശിക്കാൻ അജിത് ഡോവൽ; ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യും