ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ

 
India

ജാതിവിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്കം’; നിയമം മാത്രം പോരെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാലെ

ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

Sarath Nath MS

ഭോപ്പാൽ: ജാതിയുടെ പേരിലുള്ള വിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്ക’മാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ജാതിവിവേചനവും അയിത്തവും നിയമങ്ങൾ കൊണ്ടുമാത്രം അവസാനിപ്പിക്കാനാകില്ലെന്നും വ്യക്തികളുടെ പെരുമാറ്റത്തിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിവിവേചനവും അയിത്തവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹൊസബാലെ, മനുഷ്യർക്കിടയിൽ ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകരുതെന്നും പറഞ്ഞു. ജന്മത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനം ഹിന്ദു സംസ്കാരത്തിന്‍റെ ഭാഗമല്ല. ജാതിയുടെ പേരിലുള്ള ഏതുതരത്തിലുള്ള മോശം പെരുമാറ്റവും സമൂഹത്തെ ദുർബലപ്പെടുത്തുന്നതാണ്. നിയമങ്ങളിലൂടെയോ പ്രഭാഷണങ്ങളിലൂടെയോ മാത്രം ജാതിവിവേചനവും അയിത്തവും ഇല്ലാതാക്കാനാകില്ല. ഇതിലുള്ള മാറ്റം സ്വന്തം പെരുമാറ്റത്തിൽ നിന്നും സ്വന്തം വീടുകളിൽ നിന്നും ആരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ മേഖലകളിൽ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് പേരും അംഗീകാരവും നേടിക്കൊടുത്തത് രാജ്യത്തെ ജനങ്ങളും ശാസ്ത്രജ്ഞരുമാണെന്ന് ഹൊസബാലെ പറഞ്ഞു. രാജ്യത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമോ ഭൗതികമോ ആയ പുരോഗതി മാത്രമാകരുത് ഇന്ത്യയുടെ വളർച്ചയുടെ അളവുകോലെന്നും മനുഷ്യരാശിക്ക് രാജ്യം നൽകുന്ന സംഭാവനയും പരിഗണിക്കണമെന്നും ഹൊസബാലെ ആവശ്യപ്പെട്ടു.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി

ചരിത്രം കുറിച്ച് സുചിക തരിയാൽ, മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

പോക്സോ കേസിൽ പ്രതിയായ കായിക അധ‍്യാപകൻ എസ്പി ഓഫിസിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

ബൈക്കുകൾ കൂട്ടിയിച്ചു, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം