കാവേരി നദീജല തർക്കം; സുപ്രീംകോടതി തമിഴ്നാട് സർക്കാരിന്‍റെ ഹർജി തള്ളി
ന്യൂഡൽഹി: ദശകങ്ങളായി തുടരുന്ന കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച അപേക്ഷ തള്ളി സുപ്രീം കോടതി. 11 ടിഎംസി വെള്ളം വിട്ടുകൊടുക്കാൻ കർണാടകയോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ വരൾച്ചയും നീരൊഴുക്കിലെ കുറവും ചൂണ്ടിക്കാട്ടി കർണാടക ആവശ്യം എതിർക്കുകയായിരുന്നു.
മഴക്കുറവുള്ള വർഷമായിരുന്നിട്ടും, കർണാടകയിൽ നിന്ന് തങ്ങൾക്ക് അനുവദിച്ച വിഹിതത്തിൽ 11.719 ആയിരം ദശലക്ഷം ഘന അടി വെള്ളത്തിന്‍റെ കുറവുണ്ടെന്നാണ് തമിഴ്നാട് ആരോപിച്ചു.
എന്നാൽ, കാവേരി വാട്ടർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ ഉത്തരവുകൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാർ ഈ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.