.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായിരിക്കെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധകാല ഇൻഷുറൻസ് ഉറപ്പാക്കാൻ ഒരുങ്ങുന്നു കേന്ദ്രസർക്കാർ. ഇതിനായി 1000കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. സുരക്ഷ വെല്ലുവിളികൾ കണക്കിലെടുത്ത് അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ ഈ മേഖലയിലെ സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഇതോടെ ചരക്കുനീക്കം ചെലവേറിയതും ഇൻഷുറൻസ് ലഭിക്കാൻ പ്രയാസമേറിയതുമായിട്ടുണ്ട്.
ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനമന്ത്രാലയത്തിന്‍റെ നീക്കം. സംഘർഷബാധിത പാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇന്ത്യയിലെ ആഭ്യന്തര ഇൻഷുറൻസ് കമ്പനികളുടെ കവറേജ് ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. സർക്കാർ പിന്തുണയോടെയുള്ള റീ ഇൻഷുറൻസ് സംവിധാനം വൻ സാമ്പത്തിക നഷ്ടം നികത്താൻ സഹായിക്കും. 2022 ലെ റഷ്യ-ഉക്രൈൻ യുദ്ധകാലത്ത് ജിഐസി റെ നിയന്ത്രണത്തിൽ രൂപീകരിച്ച മറൈൻ കാർഗോ എക്സ്ക്ലൂഡഡ് ടെറിട്ടറി പൂൾ എന്ന ഇൻഷുറൻസ് മാതൃകയിലായിരിക്കും ഇതിന്‍റെ പ്രവർത്തനം. ഇതുവഴി അപകടസാധ്യതയുള്ള മേഖലയിലൂടെയുള്ള ചരക്കുനീക്കത്തിന് 484 കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകിവരുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ജിഐസിറെ തന്നെയായിരിക്കും പുതിയ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴി വരുന്ന കപ്പലുകൾക്ക് പുറമെ സാധാരണ കപ്പലുകൾക്കും ലഭ്യമാകുന്നതരത്തിലാണ് ഇൻഷുറൻസ് പരിരക്ഷ സർക്കാർ വിഭാവനം ചെയ്യുന്നത്.