കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 2 ശതമാനം വർധിപ്പിച്ചേക്കും

 
India

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 2 ശതമാനം വർധിപ്പിച്ചേക്കും

എല്ലാ വർഷവും മാർച്ചിലും ഒക്റ്റോബറിലുമാണു കേന്ദ്ര സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്

Namitha Mohanan

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വർധിപ്പിക്കാൻ ഈയാഴ്ച തീരുമാനമുണ്ടായേക്കും. ഇതോടെ, ജീവനക്കാരുടെ ഡിഎ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയരും. 1.2 കോടി ജീവനക്കാർക്കും പെൻഷൻകാർക്കുമാകും ഏഴാം ശമ്പളക്കമ്മിഷൻ പ്രകാരമുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ആനുകൂല്യം. നാളെ ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡിഎ വർധനയ്ക്ക് അംഗീകാരം നൽകിയേക്കും.

എല്ലാ വർഷവും മാർച്ചിലും ഒക്റ്റോബറിലുമാണു കേന്ദ്ര സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. മാർച്ചിൽ ഹോളിയോടനുബന്ധിച്ചാണു ക്ഷാമബത്ത വർധന. ഇതിന് ജനുവരി മുതൽ പ്രാബല്യമുണ്ടാകും. ഒക്റ്റോബറിൽ ദീപാവലിയോടനുബന്ധിച്ച് നടത്തുന്ന പ്രഖ്യാപനത്തിന് ജൂലൈ മുതലാകും പ്രാബല്യം.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ