Goldie Brar
Goldie Brar 
India

ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാർ

ന്യൂ​ഡ​ൽ​ഹി: ക്യാ​ന​ഡ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗൂ​ണ്ടാ​ത്ത​ല​വ​ൻ (സ​തീ​ന്ദ​ർ​ജി​ത്ത് സി​ങ്ങി ( ഗോ​ൾ​ഡി ബ്രാ​ർ)​നെ കേ​ന്ദ്ര സ​ർ​ക്കാ​ർ യു​എ​പി​എ പ്ര​കാ​രം ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ധു മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നാ​ണ് ഗോ​ൾ​ഡി ബ്രാ​ർ.

തീ​വ്ര ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ബ്രാ​ർ നി​ര​വ​ധി കൊ​ല​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. നി​ര​വ​ധി ദേ​ശീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രേ ബ്രാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ല​രെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും നി​രോ​ധി​ത സി​ഖ് ഭീ​ക​ര സം​ഘ​ട​ന ബ​ബ്ബ​ർ ഖ​ൽ​സ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ അം​ഗം കൂ​ടി​യാ​യ ബ്രാ​റി​നെ​തി​രാ​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

മഞ്ഞപ്പിത്തം പടരുന്നു: ജല അഥോറിറ്റി പ്രതിക്കൂട്ടിൽ

ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാ‌ർ പരിശോധിക്കുന്നു

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടാഴ്ചത്തോളം പഴക്കം

മുംബൈ പരസ്യ ബോർഡ്‌ അപകടം: ഒളിവിലായിരുന്ന ഉടമ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ