യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുത്; ഓൺലൈൻ ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്‍റെ കർശന നിർദേശം

 

representative image

India

യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുത്; ഓൺലൈൻ ടാക്സി ആപ്പുകൾക്ക് കേന്ദ്രത്തിന്‍റെ കർശന നിർദേശം

ഊബർ, ഓല, റാപിഡോ തുടങ്ങിയ ആപ്പുകൾ യാത്രയ്ക്ക് മുൻപു തന്നെ ടിപ്പ് ചോദിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ റോഡ്-ഗാതാഗത-ഹൈവേ മന്ത്രാലയത്തിന്‍റേതാണ് കർശന നിർദേശം

Namitha Mohanan

ന്യൂഡൽഹി: ഓൺലൈൻ ടാക്സി സർവീസുകൾ ബുക്ക് ചെയ്യുമ്പോൾ തന്നെ ടിപ്പ് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രോംപ്റ്റുകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ. ഊബർ, ഓല, റാപിഡോ തുടങ്ങിയ ആപ്പുകൾ യാത്രയ്ക്ക് മുൻപു തന്നെ ടിപ്പ് ചോദിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ റോഡ്-ഗാതാഗത-ഹൈവേ മന്ത്രാലയത്തിന്‍റേതാണ് കർശന നിർദേശം.

ക്യാബ് അഗ്രിഗേറ്റര്‍മാര്‍ തങ്ങളുടെ ആപ്പുകളില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഇത്തരത്തിലുള്ള എല്ലാ ടിപ്പ് പ്രോംപ്റ്റുകളും ഉടന്‍ തന്നെ നീക്കം ചെയ്യണം. യാത്ര ബുക്ക് ചെയ്യുന്ന ഘട്ടത്തില്‍ അഡ്വാന്‍സ് ടിപ്പ്, ആഡ്-ഓണ്‍ തെരഞ്ഞെടുക്കുക തുടങ്ങിയ പ്രോംപ്റ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ല. അധിക തുക നല്‍കുന്നത് ഡ്രൈവര്‍ യാത്ര സ്വീകരിക്കുന്നതിനെയോ, വെയിറ്റിങ് സമയത്തെയോ, സേവനത്തിന്‍റെ ഗുണനിലവാരത്തെയോ സ്വാധീനിക്കുമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.

എന്നാൽ യാത്ര പൂർത്തിയായശേഷം ഉപഭോക്താവിന് സ്വമേധയാ ടിപ്പ് നൽകുന്നതിന് പ്രശ്നങ്ങളില്ല. 2025 ലെ മോട്ടോർ വെഹിക്കിൾ അഗ്രിഗേറ്റർ ഗൈഡ്‌ലൈൻസ് പ്രകാരമാണ് നടപടി

കാവേരി നദീജല തർ‌ക്കം; കർണാടക ബന്ദിന് സമ്മിശ്ര പ്രതികരണം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ ധനസഹായം; വിഴിഞ്ഞം ചരക്കുനീക്കം ഓഗസ്റ്റ് 18 മുതലെന്ന് മുഖ‍്യമന്ത്രി

മൈറ്റി ഓസീസിന്‍റെ കാറ്റൂരി ബംഗാൾ കടുവകൾ

ലഡാക്കിൽ നാല് മണിക്കൂറിനിടെ രണ്ട് ഭൂചലനം

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം ബോർഡിന് അന്തിമ റിപ്പോർട്ട് നൽകി വിജിലൻസ്