തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

 
India

അമെരിക്ക സന്ദർശിക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

രാഷ്ട്രീയപരമായ അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്

Sarath Nath MS

ഹൈദരാബാദ്: അമെരിക്ക സന്ദർശിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി അമെരിക്ക സന്ദർശിച്ച ശേഷം ഓഗസ്റ്റ് 30ന് ഹൈദരാബാദിൽ തിരിച്ചെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്‍റെ അമെരിക്കൻ സന്ദർശനം റദ്ദാക്കേണ്ടിവന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

രാഷ്ട്രീയപരമായ അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഇതേത്തുടർന്ന് അമെരിക്കയിലെ ബോസ്റ്റണിലേക്ക് പോകുന്നതിന് പകരം രേവന്ത് റെഡ്ഡി ഓഗസ്റ്റ് 23ന് ലണ്ടനിൽനിന്ന് ഹൈദരാബാദിലേക്ക് മടങ്ങുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; ഡിഎംകെയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു; പവന് വർധിച്ചത് 880 രൂപ

കൊച്ചി മെട്രൊയുടെ പേരുമാറ്റം ആലോചനയിലില്ല; വി.ഡി. സതീശന്‍

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം

യുഎസിൽ വിമാനം തകർന്നുവീണു; അപകടത്തിൽപ്പെട്ടത് എട്ട് പേർ