India

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ഒരു ചീറ്റ കൂടി ചത്തു

നേരത്തെ നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ച പെൺചീറ്റകളിലൊന്ന് ചത്തിരുന്നു

MV Desk

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിലൊന്നുകൂടി ചത്തു. കുനോ നാഷണൽ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ഉദയ് എന്ന ചീറ്റയാണ് ചത്തത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാൻ അറിയിച്ചു.

നേരത്തെ നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിച്ച പെൺചീറ്റകളിലൊന്ന് ചത്തിരുന്നു. വൃക്ക സംബന്ധമായ അസുഖം മൂലം കുനോ ദേശീയ ഉദ്യാനത്തിലെ സാഷ എന്ന ചീറ്റയാണ് ചത്തത്. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ തന്നെ സാഷയ്ക്ക് അണുബാധ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 17 നാണ് സാഷ ഉൾപ്പെടെ 8 ചീറ്റകളെ ഇന്ത്യയിലേക്കെത്തിച്ചത്. ഇനി ഇതിൽ 6 ചീറ്റകളെ അവശേഷിക്കുന്നുള്ളൂ.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ