തമിഴ് രുചികളുടെ രാജാവ് ഷെഫ് ദാമോദരൻ അന്തരിച്ചു
ചെന്നൈ: പ്രശസ്ത പാചക വിദഗ്ധനും കുക്കിങ് റിയാലിറ്റി ഷോ വിധികർത്താവുമായ ഷെഫ് ദാമോദരൻ അന്തരിച്ചു.72 വയസായിരുന്നു. പാചകകലയിലെ നൈപുണ്യം കണക്കിലെടുത്ത് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. തമിഴ് രുചികളെ ലോകപ്രശസ്തമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചവരിൽ ഒരാളാണ് ദാമോദരൻ. 30 പുസ്തകങ്ങളോളം രചിച്ചിട്ടുണ്ട്.
ഇടുപ്പെല്ലിൽ ഒടിവും കാൽമുട്ടിൽ ശസ്ത്രക്രിയയും ചെയ്തതു മൂലം കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഷെഫ് വെങ്കടേഷ് ഭട്ട് ആണ് ഷെഫ് ദാമോദരൻ അന്തരിച്ചതായി സ്ഥിരീകരിച്ചത്. ഒരു ദിവസം 617 വിഭവങ്ങൾ പാചകം ചെയ്തതിന്‍റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. കുക്കു വിത്ത് കോമാളി എന്ന തമിഴ് റിയാലിറ്റി ഷോയിലെ ജഡ്ജിയായിരുന്നു
1954ൽ ജനിച്ച ദാമോദരൻ ഹോട്ടൽ മാനേജ്മെന്‍റിലും കാറ്ററിങ് ടെക്നോളജിയിലും പിഎച്ച്ഡി നേടിയിട്ടുണ്ട്.