എൽ.കെ. അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 
India

നെഞ്ചിൽ അണുബാധ; എല്‍.കെ. അഡ്വാനിയുടെ ആരോഗ്യ നില തൃപ്തികരം

അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു

Namitha Mohanan

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അഡ്വാനിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്റ്റർമാർ അറിയിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് അഡ്വാനിയെ പ്രവേശിപ്പിച്ചത്.

98 വയസുള്ള അഡ്വാനിയെ മുൻ‌പും വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഡ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.