സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കന്‍ ബിരിയാണിയും; മാറ്റം ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍!

 
India

സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കന്‍ ബിരിയാണിയും; മാറ്റം ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍!

ഉച്ചഭക്ഷണ പദ്ധതിയിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയര്‍ത്താനും നിർദേശമുണ്ട്

Namitha Mohanan

ചെന്നൈ: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി നൽകാൻ ആലോചിച്ച് തമിഴ്നാട് സർക്കാർ. ഓഗസ്റ്റ് 5 ന് നടക്കുന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ അധ്യാപക സംഘടനാ പ്രതിനിധികളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഈ നിർദേശം നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയിരുന്നതാണ്. ഈ കാര്യം പരിഗണനയിലാണെന്നും വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹന്‍ അറിയിച്ചു.

ഉച്ചഭക്ഷണ പദ്ധതിയിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയര്‍ത്താനും ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താണം, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയും ഉച്ചഭക്ഷണ പദ്ധതിയും 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടി നല്‍കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് അധ്യാപക സംഘടനാ പ്രതിനിധികൾ മുന്നോട്ടുവച്ചത്.

മുൻപും ഇത് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു. ബിരിയാണി വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം സാമൂഹികക്ഷേമ-വനിതാ ശാക്തീകരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കുമെന്നാണ് വിവരം.

രാജ്യത്ത് ഒരു വർഷം ഹൈസ്കൂൾ തലങ്ങളിൽ നൂറിൽ 8 പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു; കണക്കുകളും കാരണങ്ങളും നിരത്തി കേന്ദ്ര റിപ്പോർട്ട്!

ഗർഭിണികളെ തടവിലാക്കി കുട്ടികളെ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസ്; ഒരു യുവതി കൂടി അറസ്റ്റിൽ

ശ്മശാനത്തിലും മോഷണം; പത്തനംതിട്ടയിൽ കല്ലറ മൂടിയ ഗ്രാനൈറ്റ് പാളികൾ കാണാനില്ല

ഷോക്കേറ്റ് പിഎച്ച്ഡി വിദ്യാർഥിനി മരിച്ചു; കുടുംബത്തിന് നഷ്ടപരിഹാരമായി 16 ലക്ഷവും ജോലിയും വാഗ്ദാനം ചെയ്ത് പഞ്ചാബ് സർവകലാശാല

"ഭീകരപ്രവർത്തനത്തെ സഹായിക്കുന്നു"; റഷ്യയുടെ വാണ്ടഡ് ലിസ്റ്റിൽ ടെലഗ്രാം സിഇഒ പവേൽ ദുരോവും