മട്ടൺ വിളമ്പുമെന്ന് വാക്കു നൽകിയിട്ട് ചിക്കൻ വിളമ്പി; വിവാഹവീട്ടിൽ തല്ല്, 12 പേർക്ക് പരുക്ക്

 
India

മട്ടൺ വിളമ്പുമെന്ന് വാക്കു നൽകിയിട്ട് ചിക്കൻ വിളമ്പി; വിവാഹവീട്ടിൽ തല്ല്, 12 പേർക്ക് പരുക്ക്|Video

വിവാഹവിരുന്നിൽ ആട്ടിറച്ചി കൊണ്ടുള്ള വിഭവം വിളമ്പാമെന്ന് പെൺവീട്ടുകാർ വരന്‍റെ വീട്ടുകാർക്ക് വാഗ്ദാനം നൽകിയിരുന്നു.

നീതു ചന്ദ്രൻ

പറ്റ്ന: ആട്ടിറച്ചിക്കു പകരം കോഴിയിറച്ചി വിളമ്പിയതിന്‍റെ പേരിൽ വിവാഹവീട്ടിൽ സംഘർഷം. 12 പേർക്ക് പരുക്ക്. ബിഹാറിലെ സഹർസ ജില്ലയിലെ സിമ്രി ഭക്തിയാർപുർ നഗരത്തിലാണ് വ്യാഴാഴ്ച മൂന്നു മണിയോടെ വാക്കേറ്റമുണ്ടായത്. മുഹമ്മദ് അൻവറും മുഹമ്മദ് ജാവേസിന്‍റെ മകളും തമ്മിലുള്ള നിക്കാഹിനു വേണ്ടിയാണ് ഇരു വീട്ടുകാരും ഒത്തു കൂടിയത്. വിവാഹവിരുന്നിൽ ആട്ടിറച്ചി കൊണ്ടുള്ള വിഭവം വിളമ്പാമെന്ന് പെൺവീട്ടുകാർ വരന്‍റെ വീട്ടുകാർക്ക് വാഗ്ദാനം നൽകിയിരുന്നു.

എന്നാൽ വിളമ്പിയത് കോഴിയിറച്ചിയായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമല്ല ഇരു വീട്ടുകാരും തമ്മിലുള്ള കൈയേറ്റത്തിൽ കലാശിച്ചത്.

വടി കൊണ്ടും ആയുധങ്ങൾ കൊണ്ടും പരസ്പരം ആക്രമിക്കുന്നതിന്‍റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരുക്കേറ്റവരെ സിമ്രി ഭക്തിയാർപുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു