പേരക്കുട്ടിക്ക് പൂരിയുണ്ടാക്കി കൊടുക്കുന്ന മുഖ്യമന്ത്രി; വിഡിയോ പങ്കു വച്ച് രേവന്ത് റെഡ്ഡി|Video

 
India

പേരക്കുട്ടിക്ക് പൂരിയുണ്ടാക്കി കൊടുക്കുന്ന മുഖ്യമന്ത്രി; വിഡിയോ പങ്കു വച്ച് രേവന്ത് റെഡ്ഡി|Video

പൊതുജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ പേരക്കുട്ടിക്കൊപ്പം പൂരിയുണ്ടാക്കാൻ അൽപ്പ സമയം ചെലവഴിക്കാൻ കഴിഞ്ഞത് മധുരമുള്ള ഓർമയാണെന്നും രേവന്ത് റെഡ്ഡി കുറിക്കുന്നു.

MV Desk

ഹൈദരാബാദ്: അടുക്കളയിൽ കയറി പേരക്കുട്ടിക്കു വേണ്ടി പൂരിയുണ്ടാക്കിക്കൊടുക്കുന്ന വിഡിയോ പങ്കു വച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അപ്പൂപ്പാ, നിങ്ങൾ പൂരിയുണ്ടാക്കി തന്നെങ്കിൽ മാത്രമേ ഞാൻ കഴിക്കൂ എന്ന് പേരക്കുട്ടി വാശി പിടിച്ചാൽ പിന്നെന്തു ചെയ്യും എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി വിഡിയോ പങ്കു വച്ചിരിക്കുന്നത്.

അവന്‍റെ കൈയിൽ ഗോതമ്പു മാവുണ്ട്, ആകൃതിയൊക്കാത്ത പൂരികളും പിന്നെ ചിരിയും. പൊതുജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ പേരക്കുട്ടിക്കൊപ്പം പൂരിയുണ്ടാക്കാൻ അൽപ്പ സമയം ചെലവഴിക്കാൻ കഴിഞ്ഞത് മധുരമുള്ള ഓർമയാണെന്നും രേവന്ത് റെഡ്ഡി കുറിക്കുന്നു.

ജൂലൈ 9നാണ് മുഖ്യമന്ത്രി വിഡിയോ പങ്കു വച്ചിരിക്കുന്നത്. രേവന്ത് റെഡ്ഡി പൂരി പരത്തി വേവിച്ചെടുക്കുന്നതും ആ സമയം മുഴുവൻ പേരക്കുട്ടി അടുക്കളയിലെ സ്ലാബിനു മുകളിൽ ഇരിക്കുന്നതും വിഡിയോയിൽ ഉണ്ട്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി