മുഖ്യമന്ത്രി സി. ജോസഫ് വിജയ്

 
India

ചെന്നൈ മെട്രൊയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി വിജയ്

ബുധനാഴ്ച ഉച്ചയ്ക്ക് ഒമന്തൂരാർ മെട്രൊ സ്റ്റേഷനിൽ നിന്ന് നന്ദനം മെട്രൊ സ്റ്റേഷനിലേക്കാണ് മുഖ്യമന്ത്രി യാത്ര നടത്തിയത്

Sarath Nath MS

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈ മെട്രൊ ട്രെയ്നിൽ യാത്ര ചെയ്ത് സേവനങ്ങളും പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ഒമന്തൂരാർ മെട്രൊ സ്റ്റേഷനിൽ നിന്ന് നന്ദനം മെട്രൊ സ്റ്റേഷനിലേക്കാണ് മുഖ്യമന്ത്രി യാത്ര നടത്തിയത്. ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. യാത്രയ്ക്കുള്ള ടിക്കറ്റ് മുഖ്യമന്ത്രി സ്വയം വാങ്ങിയതായും അധികൃതർ അറിയിച്ചു.

നന്ദനത്തുള്ള മെട്രൊ റെയ്ൽ ആസ്ഥാനത്ത് എത്തിയ ശേഷം മെട്രൊയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. തുടർന്ന് പോരൂർ–പൂണമല്ലി മെട്രൊ സ്റ്റേഷനുകൾക്കിടയിലുള്ള ഭാഗത്തും പരിശോധന നടത്താൻ തിരിച്ചു. കൂടാതെ, കത്തിപ്പാറയിൽ പുരോഗമിക്കുന്ന മെട്രൊ റെയ്ൽ നിർമാണ പ്രവർത്തനങ്ങളും മുഖ്യമന്ത്രി സന്ദർശിച്ച് വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ