നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

 
representative image
India

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

900 കിലോഗ്രാം ശേഷിയുള്ള ക്ലോറിൻ വാതക സിലിണ്ടറിൽ നിന്നാണ് ചോർച്ചയുണ്ടായത്

Sarath Nath MS

നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച. ശ്വാസതടസവും ചുമയും അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോധാനി ഗ്രാമത്തിലെ ജലശുദ്ധീകരണ പ്ലാന്‍റിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം.

900 കിലോഗ്രാം ശേഷിയുള്ള ക്ലോറിൻ വാതക സിലിണ്ടറിൽ നിന്നാണ് ചോർച്ചയുണ്ടായത്. വാതകം സമീപത്തെ ജനവാസ മേഖലകളിലേക്കും വ്യാപിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. നിരവധി പേർക്ക് ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതായി നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

തുടർന്ന് പൊലീസ് 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും മേഖലയിൽ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ താമസക്കാരോടും മാറിത്താമസിക്കാൻ നിർദേശിച്ചു. നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാഗ്പുരിൽ കുടിവെള്ള വിതരണം നടത്തുന്ന ഓറഞ്ച് സിറ്റി വാട്ടർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ജീവനക്കാരും ദേശീയ ദുരന്തനിവാരണ സേനയും സംഘവും രക്ഷാപ്രവർത്തനത്തിനെത്തി. പുലർച്ചെ 5.30ഓടെയാണ് വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയത്.

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

മംഗളൂരുവിനെ മൈസൂരുവിലേക്ക് മാറ്റി; പാലക്കാട് റെയ്ൽവേ ഡിവിഷണൽ ഓഫീസിൽ ഡിവൈഎഫ്ഐ പ്രതിഷേധം

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!