ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

 

file image

India

സിജെപി എഎപിയുടെ ബി ടീം; പഞ്ചാബിൽ പ്രതിഷേധിക്കാൻ വെല്ലുവിളിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ജന്തർ മന്തറിൽ തന്നെ സമരം നടത്താൻ നിർബന്ധം പിടിക്കുന്നതിന് സിജെപിയെ രേഖ ഗുപ്ത കുറ്റപ്പെടുത്തി

Sarath Nath MS

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ബി ടീമാണെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) എന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആരോപിച്ചു. ലഹരിമരുന്ന് വിരുദ്ധ പ്രവർത്തകന്‍റെ കൊലപാതകത്തിൽ പഞ്ചാബിൽ പ്രതിഷേധം നടത്താൻ സിജെപിയെ രേഖ ഗുപ്ത വെല്ലുവിളിക്കുകയും ചെയ്തു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ സിജെപിക്കെതിരേ ആഞ്ഞടിച്ചത്.

ഇന്ത്യയെ അപായപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളും മറ്റു സംഘടനകളും വിദേശ ശക്തികളുമായി ഒത്തുകളിക്കുകയാണെന്ന് രേഖ ഗുപ്ത ആരോപിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിൽ സിജെപി ഒരിക്കലും പ്രതിഷേധം നടത്തിയിട്ടില്ല.

പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ജന്തർ മന്തറിൽ തന്നെ സമരം നടത്താൻ നിർബന്ധം പിടിക്കുന്നതിന് സിജെപിയെ രേഖ ഗുപ്ത കുറ്റപ്പെടുത്തി. ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് സിജെപി ഈ ശ്രമം നടത്തുന്നത്.

സിജെപിയും കോൺഗ്രസും അവർ തെരഞ്ഞെടുപ്പിൽ ജയിച്ച സംസ്ഥാനങ്ങളിലെ എസ്ഐആർ നടപടികളെക്കുറിച്ച് ഒരിക്കലും സംസാരിക്കുന്നില്ലെന്ന് രേഖ ഗുപ്ത പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിന്‍റെയും മറ്റു പാർട്ടികളുടെയും ഒത്തുകളി ജനം തള്ളിയെന്നും മോദി സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങളിൽ ജനം സംതൃപ്തരായത് കൊണ്ടാണിതെന്നും രേഖ ഗുപ്ത അവകാശപ്പെട്ടു.