സിജെപി വാർത്താസമ്മേളനത്തിൽ പ്രശ്നമുണ്ടാക്കി; റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ മാധ്യമപ്രവർത്തകർ തന്നെ പുറത്താക്കി
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയും മറ്റു വിദ്യാർഥി സംഘടനകളും ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ തുടക്കത്തിലേ പ്രശ്നമുണ്ടാക്കി റിപ്പബ്ലിക് ടിവിയിലെ റിപ്പോർട്ടർ. തുടർന്ന് ഇവരെ മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് പുറത്താക്കി.
വാർത്താ സമ്മേളനം നടത്തുന്നവർ സംസാരിച്ചു കഴിഞ്ഞതിനു ശേഷമാണ് സാധാരണയായി മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിക്കാറുള്ളത്. എന്നാൽ ഐസ നേതാവ് നേഹാ ബോറ സംസാരിച്ചു തുടങ്ങിയതു മുതൽ തന്നെ റിപ്പബ്ലിക് ടിവിയിലെ രണ്ട് റിപ്പോർട്ടർമാർ തുടർച്ചയായി ശബ്ദമുയർത്തുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുകയായിരുന്നു.
നിർത്തിയിട്ട് ഇറങ്ങി പോകൂ എന്നാണ് റിപ്പോർട്ടർമാർ നിരന്തരമായി വിളിച്ചു പറഞ്ഞത്. നേഹാ ബോറയുടെ സംസാരം തുടർച്ചയായി തടസപ്പെട്ടതോടെ മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് ഇവരെ പുറത്താക്കി.