പ്രതീകാത്മക ചിത്രം

 
India

മണിപ്പൂരിൽ വിമതസംഘങ്ങളുടെ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരുക്ക്

സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട്-കംസൺ, സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട്-ജെൻചുയി എന്നീ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്

Sarath Nath MS

ഇംഫാൽ: മണിപ്പൂരിലെ നോണി ജില്ലയിൽ രണ്ട് വിമതസംഘങ്ങൾ തമ്മിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരുക്കേറ്റു. സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട്-കംസൺ, സെലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട്-ജെൻചുയി എന്നീ സംഘങ്ങൾ തമ്മിൽ ശനിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ജംഗൈലിങ് ഗോൺമെയ് (37) ആണ് മരിച്ചത്. പരുക്കേറ്റവരെ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം.

2023 മെയ് മുതൽ മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷത്തിൽ 260 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ വിവിധ വെടിവയ്പ് സംഭവങ്ങളിലായി 20ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.