മണിപ്പൂരിൽ വീണ്ടും സംഘർഷം

 
India

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾ കത്തിച്ചു

ജില്ലയിൽ ഇന്‍റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെയ്ക്കുകയും പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു

Jisha P.O.

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിലെ ലിതാൻ ഗ്രാമത്തിൽ രാത്രിയിലുണ്ടായ അക്രമങ്ങളിൽ 24 വീടുകൾ കത്തിനശിച്ചു. ജില്ലയിൽ ഇന്‍റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെയ്ക്കുകയും പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, തങ്ഖുൽ നാഗ സമുദായത്തിൽപ്പെട്ട 21 വീടുകളും കുകി-സോ സമുദായത്തിൽപ്പെട്ട മൂന്നു വീടുകളും കുറച്ച് സർക്കാർ ക്വാർട്ടേഴ്സുകളും തീപിടുത്തത്തിൽ കത്തിനശിച്ചു.

ശനിയാഴ്ച രാത്രി കുകി-സോസ് വിഭാഗത്തിൽപ്പെട്ട ഒരുസംഘം ഒരു നാഗാ യുവാവിനെ ആക്രമിച്ചതായി ആരോപിച്ചതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. തൊട്ടുപിന്നാലെ ലിതാൻ സരിഖോങ് പ്രദേശത്ത് വെടിവെയ്പ്പും തീവെയ്പ്പും ഉണ്ടായി. സംഘർഷം അവസാനിപ്പിക്കാൻ ഇരുവിഭാഗങ്ങളും യോഗം ചേർന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇത് സംഘർഷം രൂക്ഷമാക്കുകയും അക്രമണത്തിലേക്ക് നീങ്ങുകയുമായിരുന്നു.

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

മൂന്ന് മാസം ഗർഭിണിയായ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയിൽ

"ദേവന് ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാനില്ല"; എല്ലാവരും ടിവികെയിൽ ചേരണമെന്ന് നടി പ്രിയങ്ക

ബെയ്ജിങ് സന്ദർശിക്കാൻ അജിത് ഡോവൽ; ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യും

ഐപിഎല്ലിലെ നിറസാന്നിധ‍്യം; കരൺ ശർമ വിരമിച്ചു