വിജയ്

 
India

തമിഴ്നാട്ടിൽ സ്ത്രീ സംരക്ഷണത്തിന് സിങ്കപ്പെൺപ്പടൈ; മുഖ്യമന്ത്രി വിജയ് ലോഗോ പ്രകാശനം ചെയ്തു

സേനയിലേക്ക് ഉടൻ തന്നെ 2,500 വനിത പൊലീസുകാരെ നിയമിക്കുമെന്നും വിജയ്

Aswin AM

ചെന്നൈ: തമിഴ്നാട്ടിൽ‌ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി സിങ്കപ്പെൺപ്പടൈ സ്പെഷ‍്യൽ‌ ടാസ്ക് ഫോഴ്സ് നിലവിൽ വന്നു. ലോഗോ പ്രകാശനം മുഖ‍്യമന്ത്രി സി. ജോസഫ് വിജയ് നിർവഹിച്ചു.

സേനയ്ക്ക് വേണ്ടി പ്രത‍്യേകം തയാറാക്കിയ വാഹനങ്ങൾ ഓടിച്ചു നോക്കിയ ശേഷം ഉദ‍്യോഗസ്ഥർക്ക് കൈമാറി. സേനയിലേക്ക് ഉടനെ തന്നെ 2,500 വനിത പൊലീസുകാരെ നിയമിക്കുമെന്നും കുറ്റകൃത‍്യം തടയുകയെന്നതായിരിക്കും ഇവരുടെ ലക്ഷ‍്യമെന്നും അദ്ദേഹം വ‍്യക്തമാക്കി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു കാരണം ലഹരി വസ്തുക്കളാണെന്നും സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ഓരോ വ‍്യക്തിയും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. ഇൻസ്പെക്റ്റർ ജനറൽ ഓഫ് പൊലീസ് കെ. ഭവാനിശ്വരി ഈ സേനയ്ക്ക് നേതൃത്വം നൽ‌കും.

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം