പാറ്റയെ പേടിച്ചോ? കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചു

 
India

പാറ്റയെ പേടി? കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചു

പ്രതീക്ഷിച്ചതുപോലെ ഇന്ത്യയിൽ അക്കൗണ്ട് മരവിപ്പിച്ചു എന്നാണ് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ കുറിച്ചത്

Namitha Mohanan

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഒരുങ്ങിയ ആക്ഷേപ ഹാസ്യ മുന്നണിയായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നതായി റിപ്പോർട്ടുകൾ.

അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ്പ് - അപ്പ് സന്ദേശത്തിന്‍റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷിച്ചതുപോലെ ഇന്ത്യയിൽ അക്കൗണ്ട് മരവിപ്പിച്ചു എന്നാണ് അദ്ദേഹം കുറിച്ചത്.

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്‍റെ എണ്ണം ബിജെപിയുടേതിനെ മറികടന്നതിനു പിന്നാലെയാണ് അക്കൗണ്ട് പൂട്ടിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനു പിന്നാലെയാണ് പ്രതിഷേധ സൂചകമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രൂപം കൊണ്ടത്.

തുടർന്ന്, നീറ്റ് പരീക്ഷാ ക്രമക്കേടും, മുൻ ജഡ്ജിമാരെ രാജ്യസഭാ അംഗങ്ങളാക്കുന്നതും അടക്കമുള്ള വിഷയങ്ങളിൽ ഇവർ സമൂഹ മാധ്യമങ്ങളിലൂടെ ഇടപെടൽ ന‌ടത്തിയിരുന്നു.

വനിതാ ലോകകപ്പ് ഫൈനൽ പോരാട്ടം മുറുകുന്നു; കിരീടം ചൂടാൻ ഓസീസിന് വേണ്ടത് 151 റൺസ്

'സിപിഎമ്മിൽ അധികാരമോഹം കൊടികുത്തി വാഴുന്നു, വർഗ വഞ്ചകർ ആരെന്ന് ജനം തിരിച്ചറിഞ്ഞു'; പ്രതികരിച്ച് ടി.കെ. ഗോവിന്ദൻ

മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതിയെ പീഡിപ്പിച്ച ശേഷം യുവാവ് കടന്നുകളഞ്ഞു, കേസ്

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

ഐപിഎല്ലിൽ പകുതി മത്സരം പോലും കളിക്കാത്ത രവി ബിഷ്ണോയി എങ്ങനെ ഇന്ത‍്യൻ ടീമിലെത്തി‍? ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം