തേങ്ങ പഴമാണോ അതോ എണ്ണക്കുരുവാണോ? വ്യക്തത വരുത്തി അലഹാബാദ് ഹൈക്കോടതി

 
India

തേങ്ങ പഴമാണോ അതോ എണ്ണക്കുരുവാണോ? വ്യക്തത വരുത്തി അലഹാബാദ് ഹൈക്കോടതി

ഗാന്ധിയാബാദ് ആസ്ഥാനമായുള്ള എം/എസ് ത്രീ സ്റ്റാർ ഫ്രൂട്ട് കമ്പനിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്

Namitha Mohanan

അലഹാബാദ്: തേങ്ങ പഴമാണോ അതോ എണ്ണക്കുരുവാണോ എന്ന പലരുടേയും സംശയത്തിന് തീർപ്പ് കൽപ്പിച്ച് അലഹാബാദ് ഹൈക്കോടതി. വാണിജ്യപരമായ ആവസശ്യങ്ങൾക്കായി തേങ്ങയെ എണ്ണക്കുരു ആയി കണക്കാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

ഗാന്ധിയാബാദ് ആസ്ഥാനമായുള്ള എം/എസ് ത്രീ സ്റ്റാർ ഫ്രൂട്ട് കമ്പനിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാഹിയാബാദിലെ പുതിയ പഴം -പച്ചക്കറി മാർക്കറ്റിൽ പച്ച തേങ്ങ വിൽക്കാൻ അനുമതി തേടിക്കെണ്ടായിരുന്നു ഹർജി. 1964 ലെ കാർഷിക ഉൽപന്ന വിപണി നിയമപ്രകാരം തേങ്ങയെ എണ്ണക്കുരുവായി തരംതിരിക്കുന്നത് ചോദ്യം ചെയ്കതിരുന്നു. തേങ്ങ സസ്യശാസ്ത്രപരമായി ഒരു പഴമാണെന്നും അതിനാൽ പഴം, പച്ചക്കറി വിപണിയിൽ വിൽക്കാൻ അനുവദിക്കണമെന്നും ഹർജിക്കാരൻ വാദിച്ചു.

1995 ജനുവരി 30 ലെ ഭേദഗതിയിലുള്ള തേങ്ങയെ കാർഷിക എണ്ണക്കുരുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാട്ടി ഹർജിയെ സർക്കാർ എതിർത്തിരുന്നു. സർക്കാർ നിലപാട് ശരിവച്ച കോടതി തേങ്ങയെ ഒരു എണ്ണക്കുരുവായി പരിഗണിക്കണമെന്ന് നിർദേശിക്കുകയായിരുന്നു.