കൊല്‍ക്കത്തയില്‍ തകര്‍ന്നുവീണ ഗോഡൗണ്‍

 
India

കൊല്‍ക്കത്തയില്‍ ഗോഡൗണ്‍ തകര്‍ന്നുവീണു; 3 മരണം

നാല്‍പതോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തെക്കന്‍ കൊല്‍ക്കത്തയിലെ താരതലയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

Sarath Nath MS

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന ഗോഡൗണ്‍ തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. നാല്‍പതോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തെക്കന്‍ കൊല്‍ക്കത്തയിലെ താരതലയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കവേ ഗോഡൗണിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. മൂന്നു നിലകളിലായിരുന്നു ഗോഡൗണ്‍ നിര്‍മിച്ചുകൊണ്ടിരുന്നത്. അപകടം കണ്ട പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. തുടര്‍ന്ന് പൊലീസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണസേന എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഗോഡൗണിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളില്‍ ആറു പേരെ പുറത്തെടുത്തു. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ