വീണ്ടും ഇരുട്ടടി; പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി, വർധന 71.50 രൂപ വരെ

 
India

വീണ്ടും ഇരുട്ടടി; പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി, വർധന 71.50 രൂപ വരെ

ഏറ്റവും ഉയര്‍ന്ന വര്‍ധന പട്നയിലാണ് രേഖപ്പെടുത്തിയത്

Namitha Mohanan

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടർ വില വര്‍ധിപ്പിച്ചു. ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് വില വര്‍ധന. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ല.

19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് വിവിധ നഗരങ്ങളില്‍ 71.50 രൂപ വരെയാണ് വര്‍ധനവ്. ഏറ്റവും ഉയര്‍ന്ന വര്‍ധന പട്നയിലാണ് രേഖപ്പെടുത്തിയത്. 71.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ വില 3,100.50 രൂപയായി. ഡല്‍ഹിയില്‍ 62.50 രൂപ വർധിച്ചതോടെ സിലിണ്ടർ വില 2,810 രൂപയായി.

മുംബൈയില്‍ 63 രൂപ യും ചെന്നൈയില്‍ 66.50 രൂപയും വര്‍ധിച്ചു. അഹമ്മദാബാദില്‍ 2,831.50 രൂപയായും കന്യാകുമാരിയില്‍ 3,046 രൂപയായും വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് ഉയര്‍ന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. വ്യാഴാഴ്ച മുതല്‍ വില വർധന നിലവിൽ വന്നു.