കെ.സി. വേണുഗോപാൽ

 
India

'ഝാർഖണ്ഡിലെ വിദ‍്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ബിജെപി പശ്ചിമ ബംഗാളിൽ നിന്നും ആളുകളെ അയക്കുന്നു'; ആരോപണവുമായി കെസി

ഝാർഖണ്ഡിലെ വിദ‍്യാർഥി പ്രക്ഷോഭത്തിലേക്ക് ബിജെപി ആളുകളെ അയക്കുന്നുവെന്ന തരത്തിൽ ഒരു വിഡിയോ കെസി എക്സിൽ പങ്കുവച്ചിട്ടുണ്ട്

Aswin AM

ന‍്യൂഡൽഹി: ഝാർഖണ്ഡിൽ നടന്നുവരുന്ന വിദ‍്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ബിജെപിയും യുവമോർച്ചയും പശ്ചിമ ബംഗാളിൽ നിന്നും ട്രക്കുകളിൽ ആളുകളെ അയക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത് ആക്രമാസക്തമല്ലാത്ത സമരത്തിന് വ‍്യത‍്യസ്ത നിറം സമ്മാനിക്കുമെന്നും കെസി പറഞ്ഞു.

ഝാർഖണ്ഡിലെ വിദ‍്യാർഥി പ്രക്ഷോഭം വലുതാക്കി കാണിക്കാൻ വ‍്യാജമായ ജനക്കൂട്ടത്തെ അയച്ചാൽ അതിനെതിരേ ഉയരുന്ന പൊതുജനരോഷം ശമിക്കുമെന്നാണ് ബിജെപി കരുതുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ഝാർഖണ്ഡിലെ വിദ‍്യാർഥി പ്രക്ഷോഭത്തിലേക്ക് ബിജെപി ആളുകളെ അയക്കുന്നുവെന്ന തരത്തിൽ ഒരു വിഡിയോ കെസി എക്സിൽ പങ്കുവച്ചിട്ടുണ്ട്.

ഹിന്ദിയിലെഴുതിയ പോസ്റ്റിൽ ഇന്ത‍്യയിലെ ജനങ്ങളെ വിഡ്ഢികളായി ചിന്തിക്കുന്നതും പരിഗണിക്കുന്നതും മോദി നിർത്തണമെന്ന് കെസി ആവശ‍്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം നടന്നത് വെറും ട്രെയിലർ മാത്രമാണ്. മോദിയും അവരുടെ സർക്കാരുമാണ്‌ വിദ‍്യാർഥികളുടെയും യുവാക്കളുടെയും ഭാവി നശിപ്പിച്ചതെന്ന് അവർക്ക് നന്നായി അറിയാം.

അതിനാൽ ഝാർഖണ്ഡിലെ യുവാക്കളെ മറയാക്കി സ്വന്തം ലക്ഷ‍്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നത് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഝാർഖണ്ഡിൽ പ്രതിഷേധിക്കുന്ന വിദ‍്യാർഥികൾക്കെതിരേ ബലപ്രയോഗം നടത്തിയതിനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെ.സി. വേണുഗോപാലിന്‍റെ പ്രതികരണം. പ്രതിഷേധക്കാരുടെ പ്രശ്നങ്ങൾ ഉടൻ പരഹരിക്കണമെന്നും അവരെ കേൾക്കണമെന്നും സംസ്ഥാന സർക്കാരിനോട് രാഹുൽ ഗാന്ധി ആവശ‍്യപ്പെട്ടിരുന്നു.

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ; കേരളത്തിന്‍റെ ബില്ലിന് അംഗീകാരമില്ല

സർക്കാർ ജോലി വേണോ, ഇപ്പോ ശരിയാക്കിത്തരാം; അബ്‌ദുൾ റൗഫിന്‍റെ വാക്കു കേട്ടവരെല്ലാം പെട്ടു, നഷ്ടമായത് 50,000 രൂപ വരെ

കർക്കിടക വാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ചുമായി സിപിഎം

ഗ്രാമീണ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ രാജ്യവ്യാപക പ്രചാരണം പ്രഖ്യാപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ

ടി.ജി. മോഹൻദാസിന്‍റെ അറസ്റ്റ് നിയമ വിരുദ്ധം: പൊലീസിന് വീഴ്ച പറ്റിയെന്ന് കോടതി