നേഹ ബോറ, രാഹുൽ ഗാന്ധി

 
India

'കോൺഗ്രസും നേഹ ബോറയും ഹിന്ദു വിരുദ്ധർ'; വിമർശനവുമായി ബിജെപി

ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് വിമർശനവുമായി രംഗത്തെത്തിയത്

Aswin AM

ന‍്യൂഡൽഹി: കോൺഗ്രസും ഓൾ ഇന്ത‍്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് നേഹ ബോറയും ഹിന്ദു വിരുദ്ധരാണെന്ന് ബിജെപി. നേഹ ബോറയുടെ വിഡിയോ എക്സ് അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ' ഹിന്ദുക്കളോട് വിദ്വേഷം പ്രകടിപ്പിക്കുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

ഉന്നാവോ, കത്വ എന്നിവിടങ്ങളിലെ ക്ഷേത്രത്തിലെ പൂജാരിമാർ ബലാത്സംഗം ചെയ്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു സ്ത്രീകളും ഉയർന്ന ജാതിയിൽപെട്ട സ്ത്രീകളും ക്ഷേത്രത്തിൽ പോലും സുരക്ഷിതരല്ലെന്ന് നേഹ ബോറ പറയുന്നുണ്ടെന്നാണ് ബിജെപി വക്താവ് പറയുന്നത്.

നേഹയുടെ വാക്കുകൾ രാഹുൽ ഗാന്ധിയിൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണെന്നും കോൺഗ്രസിന് ഹിന്ദുക്കളോട് വെറുപ്പാണെന്നും ഭണ്ഡാരി കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ ചിന്താഗതി രാജ‍്യത്തിന്‍റെ ഐക‍്യത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.