സിജെപി സമരവേദിയിൽ പവൻ ഖേര എത്തിയപ്പോൾ

 
India

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

അനിശ്ചിത കാല നിരാഹാര സമരത്തിലുള്ള സോനം വാങ്ചുക്കിന്‍റെ ആരോഗ‍്യനിലയിൽ പവൻ ഖേര ആശങ്ക പ്രകടിപ്പിച്ചു

Aswin AM

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്‌റോച്ച് ജനതാ പാർട്ടി ന‍്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ്. കോൺഗ്രസ് നേതാവ് പവൻ ഖേര സിജെപിയുടെ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.

വിവിധ രാഷ്ട്രീയ സംഘടനകൾ നേരത്തെ തന്നെ പിന്തുണ അറിയിച്ചിട്ടും കോൺഗ്രസ് ഔദ‍്യോഗികമായി പ്രതിഷേധത്തിന് പിന്തുണ അറിയിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് കോൺഗ്രസ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അനിശ്ചിത കാല നിരാഹാര സമരത്തിലുള്ള സോനം വാങ്ചുക്കിന്‍റെ ആരോഗ‍്യനിലയിൽ ആശങ്ക പ്രകടിപ്പിക്കുകയും പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാരിനെതിരേ ഒറ്റക്കെട്ടായി നീങ്ങണമെന്ന് പവൻ ഖേര പറഞ്ഞു.

കോൺഗ്രസ് നേതാവ് ശശി തരൂർ സമരത്തിന് പരസ‍്യമായി പിന്തുണ നൽകിയിട്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമരത്തിന് പിന്തുണ അറിയിക്കാത്തതാണ് വിമർശനത്തിന് കാരണമായത്. കോൺഗ്രസും പിന്തുണ നൽകിയതോടെ വരും ദിവസങ്ങളിൽ സിജെപിയുടെ സമരം ശക്തമാകാനാണ് സാധ‍്യത.

പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി, രോഗി മരിച്ചു; ആരോപണവുമായി ബന്ധുക്കൾ

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി

ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങി പാക് താരം; വിലക്കേർപ്പെടുത്തി ഐസിസി

വിദേശ വിദ്യാർഥികളുടെ വിസ നിയമം കടുപ്പിച്ച് യുഎസ്; ആശങ്ക‍യിൽ ഇന്ത്യക്കാർ