.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Congress leaders including former MLAs Joined BJP in Rajasthan 
India

രാജസ്ഥാനിൽ മുൻ എംഎൽഎമാരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും പാർട്ടിയിലുമുള്ള വിശ്വാസം വർധിച്ചതിനാലാണു നേതാക്കൾ കൂട്ടത്തോടെ വരുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ

MV Desk

ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാജസ്ഥാനിൽ മുൻ എംഎൽഎമാരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. മുൻ എംഎൽഎമാരായ ചന്ദ്ര ശേഖർ വൈദ്, നന്ദലാൽ പൂനിയ, മുൻ ജയ്പുർ മേയർ ജ്യോതി ഖണ്ഡേൽവാൾ, മാണ്ഡവയിലെ മുൻ സ്വതന്ത്ര സ്ഥാനാർഥി ഹരിസിങ് ചരൺ, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ കേസർ സിങ് ശെഖാവത്, ഭീം സിങ് എന്നിവരാണ് ശനിയാഴ്ച ബിജെപിയിൽ ചേർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും പാർട്ടിയിലുമുള്ള വിശ്വാസം വർധിച്ചതിനാലാണു നേതാക്കൾ കൂട്ടത്തോടെ വരുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി പറഞ്ഞു. കാർഷിക വായ്പാ ഇളവുൾപ്പെടെ കോൺഗ്രസിന്‍റെ വാഗ്ദാനങ്ങളിൽ എന്താണു സംഭവിക്കുന്നതെന്നു ജനം കണ്ടറിഞ്ഞു കഴിഞ്ഞു. ഇനി അത്തരം പൊള്ളയായ വാഗ്ദാനങ്ങൾക്കു പിന്നാലെ ജനങ്ങൾ പോകില്ല.

എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനെതിരേ കോൺഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ടും ഭൂപേഷ് ബഘേലും നടത്തിയ മോശമായ പരാമർശങ്ങൾ അപലപനീയമാണെന്നും ജോഷി. സത്യസന്ധരും സമർപ്പിതരുമായ പ്രവർത്തകരെ കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നതിനാലാണു താൻ ബിജെപിയിൽ ചേർന്നതെന്നു ജ്യോതി ഖണ്ഡേൽ‌വാൾ പറഞ്ഞു.

യുദ്ധം പൂർണമായി അവസാനിപ്പിക്കണം; യുഎസിന്‍റെ താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി വാങ്ങിയെന്ന ആരോപണം; പി.കെ. ഫിറോസിന് വക്കീൽ നോട്ടീസ് അയച്ച് ടി.എൻ. പ്രതാപൻ

ഒന്നും പറയാൻ ലഭിക്കാത്തതു മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു; ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്ന് ആർ. ശ്രീലേഖ

എകെജി മന്ദിരത്തിന്‍റെ കെട്ടിട നിർമാണത്തിനായി ഫണ്ട് സമാഹരിച്ചതിൽ ക്രമക്കേടുണ്ടായി; ആരോപണവുമായി വി. കുഞ്ഞികൃഷ്ണൻ

പേരാമ്പ്ര അനൗൺസ്മെന്‍റ് വിവാദം; ചട്ടലംഘനം കണ്ടെത്താൻ സാധിച്ചില്ലെന്ന് കലക്റ്റർ