ബിജെപിയുടെ പ്രതിഷേധ മാർച്ചിൽ നിന്ന്
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ തന്നെ ഡൽഹിയിലെ രാംലീല മൈതാനത്ത് കോൺഗ്രസ് റാലി സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് ബിജെപി പടിഞ്ഞാറൻ ഡൽഹിയിൽ മാർച്ച് നടത്തി.
ദേശീയ പതാകയുമേന്തി 1,000ത്തോളം പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രി മൻജീന്ദർ സിങ് സിർസ, ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര അടക്കമുള്ളവർ പങ്കെടുത്തു.
1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ പ്രതിഷേധ മാർച്ച് നടത്തിയതിൽ കോൺഗ്രസ് മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. 1984 നവംബർ 1ന് ഡൽഹിയിൽ അരങ്ങേറിയത് കൂട്ടക്കൊലയാണെന്ന് ഹർദീപ് സിങ് പുരി പറഞ്ഞു. അന്ന് 2733 പേർ അത്രിക്രൂരമായി കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി അതൊരു വംശഹത്യയായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.