പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി

 
India

പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി

വാണിജ്യ സിലിണ്ടറിനും വില കൂട്ടി

Jisha P.O.

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തിന് ഉടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്.

പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ‌ വന്നു, വില വർധിച്ചതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്‍റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്സ്യൽ സിലിണ്ടറിന്‍റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു. കേരളത്തിൽ ഗാർഹിക സിലിണ്ടറിന് 922 രൂപയോളം വരും.

2025 ഏപ്രിൽ മുതൽ സബ്സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറിന് 853 രൂപയിൽ തന്നെ നിൽക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ വിതരണത്തെയും ഇന്ധന ലഭ്യതയെയും കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഈ വർധന.

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

ഇന്ത‍്യയ്‌ക്കെതിരേ കരുത്തുറ്റ സ്പിൻ നിരയുമായി ശ്രീലങ്ക; 16 അംഗ ടീമിനെ പ്രഖ‍്യാപിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ

ബിജെപി കാസർഗോഡ് ജില്ലാ ഓഫിസിൽ ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ; പരാതി നൽകി ഡിവൈഎഫ്ഐ

കാവേരി നദീജലതർക്കം; തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാകില്ലെന്ന് കർണാടക, സുപ്രീം കോടതിയെ സമീപിച്ചേക്കും