LPG cylinder 
India

പാചക വാതക സബ്സിഡി ഇനി എല്ലാവർക്കുമില്ല; ഒഴിവാക്കുന്നത് ആരെയെന്നറിയാം

ആദായനികുതി വകുപ്പിന്‍റെ രേഖകൾ പരിശോധിച്ചാണ് വരുമാനം കണക്കാക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പാചകവാതക സബ്സിഡി ഇനി എല്ലാവർക്കും ലഭിക്കില്ല. വാർഷിക വരുമാനം 10 ലക്ഷം രൂപയിൽ അധികമുള്ളവരെ സബ്സിഡിയിൽ നിന്ന് ഉടൻ ഒഴിവാക്കിയേക്കും. എണ്ണക്കമ്പനികൾ ഇതു സംബന്ധിച്ച സന്ദേശങ്ങൾ ഉപയോക്താക്കളുമായി പങ്കു വച്ചു തുടങ്ങി. ഉപയോക്താവിനോ കുടുംബത്തിനോ വാർഷിക നികുതി വരുമാനം 10 ലക്ഷം രൂപയിൽ അധികമാണെങ്കിൽ സബ്സിഡി ലഭിക്കില്ല. ആദായനികുതി വകുപ്പിന്‍റെ രേഖകൾ പരിശോധിച്ചാണ് വരുമാനം കണക്കാക്കുന്നത്.

നിലവിൽ ആദായ നികുതി പരിധിക്ക് പുറത്തുള്ളവർക്കും ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവർക്കും സിലിണ്ടറിന് 24.50 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്. സബ്സിഡി ലഭ്യമാകില്ലെന്ന് എസ്എംഎസ് വഴിയാണ് എണ്ണക്കമ്പനികൾ അറിയിക്കുന്നത്.

നിങ്ങളുടെ വരുമാനപരിധി തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയാൽ അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനധം ടോൾ ഫ്രീ നമ്പറായ 18002333555 വഴിയോ കമ്പനികളുടെ പോർട്ടർ വഴിയോ പരാതി രജിസ്റ്റർ ചെയ്യാം.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്