സ്വതന്ത്ര ഭരദ്വാജ്

 
India

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; ഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജിന് ജാമ‍്യം

ഡൽഹി പട‍്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് സൗരഭ് പ്രതാപ് സിങ് ലാലറാണ് ജാമ‍്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്

Aswin AM

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ‍്യാർ‌ഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ചു തകർത്ത കേസിൽ ഹിന്ദുത്വവാദിയും സ്വയം പ്രഖ‍്യാപിത ഇൻഫ്ലുവൻസറുമായ സ്വതന്ത്ര ഭരദ്വാജിന് കോടതി ജാമ‍്യം അനുവദിച്ചു.

ഡൽഹി പട‍്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് സൗരഭ് പ്രതാപ് സിങ് ലാലറാണ് ജാമ‍്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രതിക്ക് നേരത്തെ മൂന്നാഴ്ചത്തേക്ക് ഇടക്കാല ജാമ‍്യം അനുവദിച്ചിരുന്നു. ഈ കാലയളവിൽ പ്രതിയുടെ പെരുമാറ്റം വിലയിരുത്തിയ ശേഷമാണ് ജാമ‍്യം അനുവദിച്ചത്. വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.

ഒരു അഭിമുഖത്തിനിടെയായിരുന്നു വിദ‍്യാർഥിനിയുടെ പിതാവിനെ ആക്രമിച്ച കാര‍്യം ഇയാൾ വെളിപ്പെടുത്തിയത്. ബിജെപി നേതാവ് ഇടപെട്ടതിനാൽ നടപടിയൊന്നുമുണ്ടായില്ലെന്നും സ്വതന്ത്ര ഭരദ്വാജ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രതിക്കെതിരേ കേസെടുത്ത് സെപ്റ്റംബർ‌ 4ന് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ അടയ്ക്കുകയായിരുന്നു.