ഉമർ ഖാലിദ്

 
India

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന് ഇടക്കാല ജാമ‍്യം

മൂന്ന് ദിവസത്തേക്കാണ് ഉമർ ഖാലിദിന് ജാമ‍്യം അനുവദിച്ചത്

Aswin AM

ന‍്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ ജെഎൻയു വിദ‍്യാർഥിയായ ഉമർ‌ ഖാലിദിന് ഇടക്കാല ജാമ‍്യം അനുവദിച്ചു. കർശന ഉപാധികളോടെ ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് മധു ജെയ്ൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.

തന്‍റെ അമ്മാവന്‍റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ജൂൺ 2ന് അമ്മയുടെ ശസ്ത്രിക്രിയ നടക്കുന്നതും കണക്കിലെടുത്ത് 15 ദിവസം ജാമ‍്യം അനുവദിക്കണമെന്നായിരുന്നു ഉമർ ഖാലിദിന്‍റെ ആവശ‍്യം. എന്നാൽ ജൂൺ ഒന്നു മുതൽ മൂന്നു വരെ മാത്രമാണ് ഉമർ ഖാലിദിന് ജാമ‍്യം അനുവദിച്ചത്.

ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ‌ എന്നീ വകുപ്പുകളാണ് ഉമർ ഖാലിദ് അടക്കമുള്ള പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്. 2020 ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിലാണ് കലാപം പൊട്ടിപുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷവും റീൽസ് ചിത്രീകരണവും; 7 പൊലീസുകാർക്കെതിരേ നടപടി

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓണാഘോഷത്തിന് ആംബുലൻസ്; സ്കൂളിനെതിരേ പരാതി

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മാധ‍്യമപ്രവർത്തകൻ തരുൺ തേജ്‌പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ബിഹാറിൽ വിദ‍്യാർഥികളുടെ മാർച്ച്; പൊലീസുമായി ഏറ്റുമുട്ടി, സംഘർഷം