നടൻ വിജയ്

 
India

1.5 കോടി രൂപ പിഴയടയ്ക്കണം; ആദായ നികുതി കേസിൽ നടൻ വിജയ്ക്ക് തിരിച്ചടി

2015-16 ലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിനാണ് വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നത്

Namitha Mohanan

ചെന്നൈ: ആദായ നികുതി കേസിൽ നടൻ വിജയ്ക്ക് തിരിച്ചടി. വിജയ്‌യുടെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത് ശരിവെക്കുകയുമായിരുന്നു. 1.5 കോടി രൂപ വിജയ് പിഴയടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി.

2015-16 ലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിനാണ് വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നത്. പുലി സിനിമയിൽ അഭിനയിച്ചതിനു പണം ആയി നേരിട്ട് വാങ്ങിയ 4.93 കോടി രൂപ ഉൾപെടുത്തിയില്ലെന്നാണ് ഐടി വകുപ്പിന്‍റെ കണ്ടെത്തൽ. ചെക് ആയി വാങ്ങിയ 16 കോടി ആണ് വിജയ് പ്രതിഫലം ആയി കാണിച്ചിരുന്നത്. 2015ൽ വിജയ്‍യുടെ വീട്ടിലെ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തതിനെ തുടർന്ന് ആണ് 2022ൽ 1.5 കോടി രൂപ പിഴ ചുമത്തിയത്.

2022ൽ വിജയ് നൽകിയ ഹർജി 2023 ഡിസംബറിൽ ആണ് ഇതിനു മുൻപ് പരിഗണിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം വീണ്ടും ഹൈക്കോടതി ലിസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോഴാണ് കേസ് കോടതി പരിഗണിക്കുന്നത്.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം